ആസിഫ് അലി ‘കുഞ്ഞെൽദോ’ ആവുന്നു; സംവിധാനം മാത്തുക്കുട്ടി

ആർ.ജെ മാത്തുക്കുട്ടി സംവിധായകനാവുന്നു. ആസിഫ് അലി നായകനാവുന്ന ‘കുഞ്ഞെൽദോ’ എന്ന ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മാണം. ‘കുഞ്ഞിരാമായണ’വും ‘എബി’യും ഒരുക്കിയ ബാനറാണ് ഇത്. ടൊവീനോ തോമസ് നായകനാവുന്ന ‘കൽക്കി’ നിർമ്മിക്കുന്നതും ഇവരാണ്.
ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍റെ പേരും അനൗൺസ്മെന്‍റ് പോസ്റ്ററിൽ ഉണ്ട്. ഷാൻ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. മറ്റ് താരനിർണയം അടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.