റിമയിലൂടെ ഞാൻ കണ്ടത് ലിനിയെ തന്നെ, കരച്ചിലടക്കാന്‍ കഴിഞ്ഞില്ല; വൈറസിനെക്കുറിച്ച് സജീഷ്


കേരളത്തിൽ ഭീതി വിതച്ച നിപ കാലത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന വൈറസ് എന്ന ചിത്രത്തിലൂടെ ലിനിയുടെ കഥ പ്രേക്ഷകർ‍ക്ക് മുന്‍പിൽ എത്തിയപ്പോള്‍ തനിക്ക് കരച്ചിലടക്കാൻ സാധിച്ചില്ലെന്ന് പറയുകയാണ് ഭർ‍ത്താവ് സജീഷ്. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു− സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

 

സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘വൈറസ്’ സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ‍ അല്ലായിരുന്നു എന്റെ മുന്‍പിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ‍ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.

ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ, പേരാബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു. പാർവ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ് ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.

 

You might also like

Most Viewed