എല്ലാം അറിയുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരുന്നത് സന്തോഷമല്ലേ: സരയു

കൊച്ചി: നവംബര്‍ 12 നാണ് നടി സരയുവിന്റെ വിവാഹം. സിനിമാ ഇന്റസ്ട്രിയില്‍ തന്നെയുള്ള സനല്‍ ആണ് വരന്‍. കുറേ നാള്‍ സുഹൃത്തുക്കളായിരുന്നു. പിന്നെ ഒരിക്കല്‍ ഹൈക്കില്‍ പ്രപ്പോസല്‍. അമ്മയോട് കാര്യം പറഞ്ഞു. പിന്നെ വിഷുവിന് എല്ലാവരും ഉള്ളപ്പോള്‍ ഒരു വിവാഹ നിശ്ചയം. എല്ലാം പെട്ടന്നായിരുന്നു- ഒരു മലയാള മാഗസിന് നൽകിയ അഭിമുഖത്തില്‍ സരയു പറഞ്ഞു.
വര്‍ഷത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സനലിനെ പരിചയപ്പെടുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ക്യാമറമാനായിരുന്നു സനല്‍. സനലിനെ പരിചയപ്പെടുമ്ബോള്‍ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. ആ ബന്ധം തകര്‍ന്നപ്പോഴും സനല്‍ കൂടെ നിന്നു. എല്ലാം അറിയുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരുന്നത് സന്തോഷമല്ലേ എന്ന് - സരയു ചോദിക്കുന്നു.
സനലിനോട് സംസാരിക്കുന്നതിന് മുമ്ബ് എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടതില്ല. അത്രയേറെ കംഫര്‍ട്ടബിളാണ് ഞാന്‍. പക്ഷെ അപ്പോഴും വിവാഹത്തെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. നിശ്ചയത്തിന് ഒരാഴ്ച മുമ്ബ് വരെ ചെറുക്കനെ അന്വേഷിക്കുന്നതിനെ കുറിച്ച് ഭാവനയോട് സംസാരിച്ചിരുന്നു. സനലിന്റെ പ്രപ്പോസലും നിശ്ചയവും ഒക്കെ പെട്ടന്നായിരുന്നു.
സനലിന് വേണ്ടി ചിക്കന്‍ കറി വയ്ക്കേണ്ടി വരും എന്നതാണ് സരയുവിനെ ഇപ്പോള്‍ കുഴയ്ക്കുന്ന പ്രശ്നം. സദ്യവരെ എല്ലാം ഉണ്ടാക്കാന്‍ അറിയാം. നോണ്‍ വെജ്ജ് കൈ കൊണ്ട് തൊടാത്ത ആളാണ് സരയു. അതാണ് ഇനിയുള്ള അങ്കം. പാചകം ഇഷ്ടമാണെന്ന് കരുതി, സ്വന്തമായി റസ്റ്റോറന്റ് നടത്തി കല്യാണ ശേഷം ജീവിയ്ക്കാം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല - സരയു പറഞ്ഞു.