മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പോലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പോലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത ഡി.എസ്.എന്‍.ജി തിരികെ വാങ്ങാന്‍ സ്‌റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ബിനുരാജ്, ഡ്രൈവര്‍ പ്രകാശ്, ക്യാമറാമാന്‍ അഭിലാഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ഉള്ളിലേക്കു വലിച്ചിട്ടശേഷം പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് പൂട്ടുകയായിരുന്നു. ‘പോലീസിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് കാണിച്ചുതരാമെന്ന്’ എസ്.ഐ വിമോദ് ഭീഷണിപ്പെടുത്തിയതായി മാധ്യമപ്രവര്‍ത്തകന്‍ ബിനുരാജ് പറയുന്നു.