കാവ്യ മാധവൻ പ്രണയത്തിൽ

നടി കാവ്യമാധവന്‍ ഇപ്പോള്‍ പ്രണയത്തിലാണ്... പ്രണയം അതിപ്പോള്‍ ഒരാളോട് തന്നെയാകണമെന്നില്ലല്ലോ... എന്തിനോടും വേണേലും പ്രണയം ആവാം... പുതിയ ഒരുതരം പ്രണയമാണ് കാവ്യയുടേത്.... സെല്‍ഫി പ്രണയം... വിവിധ തരത്തിലുള്ള സെല്‍ഫി എടുക്കുക സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുക എന്നതാണ് താരത്തിന്റെ പുതിയ ഹോബി. ചില സെല്‍ഫികള്‍ കണ്ടാല്‍ ഇത് കാവ്യ തന്നെയോ എന്നു തന്നെ തോന്നി പോകും. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര ബിസിനസ് രംഗത്തേക്ക് വന്നതോടെയാണ് ഇത്തരത്തില്‍ ഒരു മാറ്റം. ലക്ഷ്യയുടെ മോഡലും കാവ്യ തന്നെയാണ്. ഈ മാസം ആദ്യം ഫേസ്ബുക്ക് പേജിലിട്ട ഒരു സെല്‍ഫിക്ക് ഒന്നര ലക്ഷത്തിനടുത്ത് ലൈക്കാണ് കിട്ടുകയും, സെല്‍ഫി വൈറല്‍ ആകുകയും ചെയ്തു. ആയിരത്തിലേറെ പേര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു.