ഞങ്ങള്‍ക്ക് മൂന്ന് ക്ഷേത്രങ്ങള്‍ നല്‍കൂ നിങ്ങള്‍ 39,997 മസ്ജിദുകള്‍ സൂക്ഷിച്ചോളൂ: സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി : ഞങ്ങള്‍ക്ക് മൂന്ന് ക്ഷേത്രങ്ങള്‍ നല്‍കൂ നിങ്ങള്‍ 39,997 മസ്ജിദുകള്‍ സൂക്ഷിച്ചോളൂ എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആവശ്യമാണെന്നും മുസഌംങ്ങള്‍ക്ക് ലോര്‍ഡ് കൃഷ്ണാ പാക്കേജ് നല്‍കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ പറഞ്ഞു. മുസഌം നേതാക്കള്‍ ദുര്യേദനന്മാരാകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും അദേഹം ട്വിറ്ററില്‍ പറയുന്നു.അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണം രാഷ്ട്രീയപരമായി കാണാനാവില്ലെന്ന് നേരത്തെ തന്നെ അദേഹം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും അദേഹം പറഞ്ഞിരുന്നു.