വിമർശനങ്ങൾക്കൊടുക്കം ട്വിറ്ററിൽ ‘ആത്മഹത്യ തടയല്‍’ ഫീച്ചര്‍ വീണ്ടും


ആത്മഹത്യ തടയല്‍ ഫീച്ചര്‍ പുനസ്ഥാപിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശമനുസരിച്ചാണ് ആത്മഹത്യ തടയല്‍ ഫീച്ചര്‍ നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എല്ല ഇര്‍വിന്‍, തീരുമാനം സ്ഥിരീകരിക്കുകയും താത്ക്കാലികം മാത്രമാണെന്ന് പറഞ്ഞു. ഇതിന് പിന്നാലെ നിരവധിട്വിറ്റര്‍ ഉപയോക്താക്കള്‍ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

There IsHelp എന്നറിയപ്പെടുന്ന ഫീച്ചറില്‍ മാനസികാരോഗ്യം, എച്ച്ഐവി, വാക്സിനുകള്‍, കുട്ടികളുടെ ലൈംഗിക ചൂഷണം,കൊവിഡ്, ലിംഗാധിഷ്ഠിത അക്രമം, പ്രകൃതി ദുരന്തങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കായുള്ള ഫീച്ചര്‍ പുനസ്ഥാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ഫീച്ചറുകള്‍ നീക്കം ചെയ്ത ശേഷം ഉപയോക്താക്കളുടെ വിമര്‍ശനങ്ങളോടും ചോദ്യങ്ങളോടും ഇലോണ്‍ മസ്‌ക് തന്നെ പ്രതികരണമറിയിച്ചു. ട്വിറ്റര്‍ ആത്മഹത്യയെ തടയുന്നില്ല എന്നായിരുന്നു മസ്‌കിന്റെ മറുപടി ട്വീറ്റ്. ട്വിറ്റര്‍ അവരുടെ നയം ലംഘിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്.

article-image

DSF

You might also like

Most Viewed