ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ​​​​ എ​​​​ൽ​​​​ഇ​​​​ഡി ടി​​​​വി​​​​യു​​​​ടെ വി​​​​ല​​​​ വ​​​​ർ​​​​ദ്ധ​​​​ന​​​​യ്ക്കു സാ​​​​ധ്യ​​​​ത


മുംബൈ: ഏപ്രിൽ മുതൽഎൽഇഡി ടിവിയുടെ വില വർദ്ധനയ്ക്കു സാധ്യത. ആഗോളതലത്തിൽ ഓപ്പൺ സെൽ പാനലുകളുടെ വില കൂടിയതാണു കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ സെൽ പാനലുകളുടെ വിലയിൽ 35 ശതമാനം വർദ്ധനയാണുണ്ടായത്. പാനസോണിക്, ഹയർ, തോംസൺ തുടങ്ങിയ ബ്രാൻഡുകൾ വില കൂട്ടാനുള്ള തയാറെടുപ്പിലാണ്. എൽജി ഉൾപ്പെടെ ഏതാനും കന്പനികൾ ഇതിനോടകം വില കൂട്ടുകയും ചെയ്തു. നിലവിലുള്ള വിലയുടെ അഞ്ച് മുതൽ ഏഴ് ശതമാനംവരെ വർദ്ധിപ്പിക്കാനാണു കന്പനികളുടെ പദ്ധതി. പാനൽ വില തുടർച്ചയായി കൂടിക്കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഏപ്രിൽ മുതൽ ടിവി വിലയിൽ വർധന കൊണ്ടുവരേണ്ട സ്ഥിതിയാണെന്നും പാനസോണിക് ഇന്ത്യ സൗത്ത് ഏഷ്യ പ്രസിഡന്‍റ് മനീഷ് ശർമ പറഞ്ഞു. എൽഇഡി ടിവിയുടെ പ്രധാന ഘടകമായ ഓപ്പൺ സെൽ പാനലുകൾ നിലവിൽ വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണു ചെയ്യുന്നത്. 

ചൈനയിൽനിന്നാണു കൂടുതൽ ഇറക്കുമതി. തായ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം, എന്നീ രാജ്യങ്ങളിൽനിന്നും ഇറക്കുമതിയുണ്ട്. തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ടിവികളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ അടുത്തിടെ കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഓപ്പൺ‍ സെൽ പാനലുകളുടെ ഇറക്കുമതി കുറയ്ക്കാൻ, റദ്ദാക്കിയ ഇറക്കുമതി ചുങ്കം ഒക്ടോബർ മുതൽ വീണ്ടുംകൊണ്ടുവന്നു. നിലവിൽ അഞ്ചു ശതമാനമാണ് ഓപ്പണ്‍ സെല്ലുകൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി. അതേസമയം ഉത്പാദനഅധിഷ്‌ഠിത പ്രോത്സാഹന പദ്ധതി(പിഎൽഎെ) പോലുള്ള ആനുകൂല്യങ്ങൾ നൽകാതെ രാജ്യത്തെ ടിവി നിർമാണം മെച്ചപ്പെടില്ലെന്നാണ് കന്പനികൾ പറയുന്നത്.

You might also like

Most Viewed