സാംസങ്ങിന് 100 കോടി ഡോളർ നഷ്ടപരിഹാരം നൽകി ആപ്പിൾ


വാഷിംങ്ടൺ: സാംസങ്ങിന് ആപ്പിൾ നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നൽകിയതായി റിപ്പോർട്ടുകൾ. സാംസങ്ങിൽ നിന്ന് നേരത്തെ ഓർഡർ ചെയ്ത ഒ.എൽ.ഇ.ഡി.(ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്) സ്‌ക്രീനുകൾ വാങ്ങുന്നതിൽ ആപ്പിൾ‍ വീഴ്ച വരുത്തിയിരുന്നു. ഇതാണ് 100 കോടി ഡോളർ സാംസങ്ങിന് നഷ്ടപരിഹാരമായി നൽകാൻ‍ ആപ്പിൾ നിർബന്ധിതരായതെന്നാണ് വിവരം. ഒ.എൽ.ഇ.ഡി. സ്‌ക്രീനുകൾക്കായി ആപ്പിൾ സാംസങ്ങിനെയാണ് ആശ്രയിച്ചിരുന്നത്. ലോകത്ത് ആകെ നിർമ്മിക്കുന്ന ഒ.എൽ.ഇ.ഡി സ്‌ക്രീനുകളിൽ നാൽപ്പത് ശതമാനവും സാംസങ്ങിന്റേതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed