കോവിഡ് 19 പ്രതിരോധ പ്രവർത്തകർക്ക് പ്രത്യേക ഓഫറുമായി ഗോദ്‌റെജ്

കൊച്ചി: കോവിഡ് 19 പ്രതിസന്ധിക്കിടയിൽ ആരോഗ്യ പ്രവർത്തകരും വിവിധ സർക്കാർ കേന്ദ്രങ്ങളും നടത്തുന്ന സ്തുത്യർഹമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആദരമായി പ്രത്യേക ഓഫർ അവതരിപ്പിച്ച് ഗോദ്‌റെജ് അപ്ലയൻസസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നവർക്കായാണ് 4448 രൂപ വരെ വിലമതിക്കുന്ന 15 മാസത്തെ എക്സ്റ്റന്റഡ് വാറന്റി ഓഫർ കന്പനി പ്രഖ്യാപിച്ചു. മെഡിക്കൽ പ്രാക്ടീഷണർമാർ, നഴ്‌സുമാർ, പൊലീസ് സേന, സൈന്യം, നഗരസഭ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, എല്ലാ അവശ്യ സേവന ദാതാക്കൾ എന്നിവർക്കാണ് ഓഫറിന്റെ പ്രയോജനം ലഭിക്കുക.
റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, മൈക്രോവേവ് ഓവൻ മോഡലുകൾ, ഹാർഡ് ടോപ്പ് കൺവേർട്ടിബിൾ ചെസ്റ്റ് ഫ്രീസറുകൾ, എയർ കൂളറുകൾ എന്നിവയ്ക്ക് ജൂൺ 30 വരെയാണ് ഓഫർ. ഈ പ്രത്യേക വാറന്റി ഓഫർ നേടുന്നതിന് കോവിഡ് പ്രതിരോധ രംഗത്തുള്ളവർ ഗോദ്‌റെജ് ഉപകരണങ്ങൾ വാങ്ങി ഏഴു ദിവസത്തിനകം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബ്രാൻഡിന്റെ സേവന ടീമുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ 1800 209 5511 എന്ന ടോൾ ഫ്രീ നന്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയോ വേണം.
ഇതിന് പുറമെ ബാങ്ക് ഓഫ് ബറോഡയുമായുള്ള പങ്കാളിത്തം വഴി 3000 രൂപ വരെ ക്യാഷ്ബാക്ക്, പരമാവധി വിലയിൽ പതിനായിരം രൂപയുടെ കിഴിവ്, വാർഷിക പരിപാലന കരാറുകളിൽ 47% വരെ കിഴിവ് (പർച്ചേസ് ചെയ്ത് ഒരു വർഷത്തിനുള്ളിൽ ബുക്കിങ് ചെയ്തവയ്ക്ക്), തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റോറുകളിൽ സീറോ പലിശ നിരക്കിൽ ഏറ്റവും എളുപ്പത്തിൽ എല്ലാ പ്രമുഖ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലും ഇഎംഐ സൗകര്യം തുടങ്ങിയ കന്പനിയുടെ മറ്റു ഓഫറുകളും കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ലഭിക്കും.
കോവിഡ് പ്രതിരോധ പ്രവർത്തകരുടെ വലിയ ത്യാഗത്തിന്റെയും, സമർപ്പണത്തിന്റെയും അംഗീകാരമെന്ന നിലയിൽ അവർക്കായി മാത്രമായി വാറന്റി ഓഫർ ലഭ്യമാക്കിയിരിക്കുകയാണെന്ന് ഗോദ്റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു.