ആശുപത്രി സേവനങ്ങൾ‍ വിരൽ‍ത്തുന്പിൽ ലഭ്യമാക്കുന്ന വൺ ആസ്റ്റർ ആപ്പുമായി ആസ്റ്റർ മെഡ്‌സിറ്റി


കൊച്ചി: ആശുപത്രി സേവനങ്ങൾ വിരൽത്തുന്പിൽ ലഭ്യമാക്കുന്ന വൺ ആസ്റ്റർ ആപ്പ് ആസ്റ്റർ മെഡ്‌സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓൺലൈൻ പേയ്‌മെന്റ്ും സെൽഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കൽ ഹിസ്റ്ററി കാണാനും റിപ്പോർട്ടുകൾ ഡൗൺ്‍ലോഡ് ചെയ്യാനും തുടങ്ങി വിവിധ സേവനങ്ങൾ ആപ്പ് ലഭ്യമാക്കും. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേസ്റ്റോറിൽ‍ നിന്നും വൺ ആസ്റ്റർ ആപ്പ് ഡൗൺ‍ലോഡ് ചെയ്യാവുന്നതാണ്.

രോഗികൾക്കും അവരുടെ കുടുംബാഗംങ്ങൾക്കും മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രി അനുഭവം സാധ്യമാക്കാനാണ് ഇത്തരമൊരു ആപ്പ് വികസിപ്പിച്ചതെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ഇത് ഗ്രൂപ്പിന് കീഴിലെ എല്ലാ ആശുപത്രികളിലും താമസിയാതെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ ആപ്പ് രോഗികൾക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി സിഇഒ കമാൻഡർ ജെൽ‍സൺ കവലക്കാട്ട് പറഞ്ഞു. ഡോക്ടറുടെ സേവനവും മെഡിക്കൽ റെക്കോർഡുകളും വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെ രോഗികൾ‍ക്ക് ആശ്വാസമേകുന്നതിനോടൊപ്പം കാത്തിരിപ്പിന്റെ മുഷിപ്പ് ഒഴിവാകുകയും ചെയ്യും. ഇതിന് പുറമേ ആസ്റ്റർ മെഡ്‌സിറ്റി ലോക നിലവാരത്തിലുള്ള ആശുപത്രിയാണെന്ന് ഇതിലൂടെ വീണ്ടും തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed