ഗൂഗിള്‍ ഇന്ത്യക്ക് പുതിയ കണ്‍ട്രി മാനേജര്‍

മുംബൈ: ഗൂഗിള്‍ ഇന്ത്യയുടെ പുതിയ കണ്‍ട്രി മാനേജരും ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റുമായി സഞ്ജയ് ഗുപ്തയെ നിയമിച്ചു. അടുത്ത വര്‍ഷം ആദ്യം മുംബൈയില്‍ നിന്ന് ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുമായി സഹകരിച്ച് അദ്ദേഹം പ്രവര്‍ത്തനം ആരംഭിക്കും.
ഗൂഗിളിന്റെ ചാര്‍ട്ടറിനെ ഇന്ത്യയില്‍ നയിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ത്യയുടെ ചില അതുല്യമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും ഇന്റര്‍നെറ്റിനെ ആളുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും സാമ്പത്തിക വളര്‍ച്ചയുടെ ഒരു എഞ്ചിനാക്കി മാറ്റുന്നതിനും സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗപ്പെടുത്തുന്നതിനുള്ള ആവേശകരമായ അവസരമാണിത്,' ഗുപ്ത പറഞ്ഞു.
സ്റ്റാര്‍, ഡിസ്‌നി ഇന്ത്യ തുടങ്ങിയ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറിനു ശേഷമാണ് ഗുപ്ത ഗൂഗിളില്‍ ചേരുന്നത്.
ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ജോലി ചെയ്യുന്ന സമയത്ത് ഗുപ്ത കമ്പനിയുടെ രണ്ട് നിര്‍ണായക വിഭാഗങ്ങളായ ഓറല്‍, ഹോം കെയര്‍ എന്നിവയുടെ വിപണനത്തിന് നേതൃത്വം നല്‍കി. മൊബൈല്‍ ബിസിനസ്സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്ന നിലയില്‍ ഭാരതി എയര്‍ടെലില്‍ നിരവധി വിജയകരമായ വില്‍പ്പന, വിപണന സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) കൊല്‍ക്കത്തയില്‍ നിന്ന് ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എഞ്ചിനീയറായിരുന്നു.