ഇലക്ട്രിക് എർ‍ടിഗയുമായി മാരുതി!


ന്യൂഡൽഹി: മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ−വാഗൺ ആർ.‍ നിരത്തിലെത്തുന്നതിന് മുന്പുതന്നെയാണ് രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെക്കുറിച്ചുള്ള സൂചനകൾ‍. മാരുതി സുസുക്കിയുടെ എർ‍ടിഗ എം.പി.വിയുടെ പുത്തൻ പതിപ്പ്  കഴിഞ്ഞ വർ‍ഷമാണ് അവതരിപ്പിച്ചത്. സെഗ്്മെന്‍റിൽ‍ മികച്ച വിൽ‍പ്പന നേടി മുന്നേറുന്ന വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പുകൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി എന്നാണ് പുതിയ വാർ‍ത്തകൾ‍. 

മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ−വാഗൺ ആർ‍ നിരത്തിലെത്തുന്നതിന് മുന്പുതന്നെയാണ് രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെക്കുറിച്ചുള്ള സൂചനകൾ‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. 

എം.പി.വി ശ്രേണിയിൽ‍ എർ‍ടിഗയ്‍ക്കുള്ള ജനപ്രീതി കണക്കിലെടുത്താണ് വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ചും കന്പനി ആലോചിക്കുന്നതെന്നാണ് റിപ്പോർ‍ട്ടുകൾ‍. 

ആദ്യ ഇലക്ട്രിക് വാഹനമായ വാഗൺ ആർ‍ ഈ വർ‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നും തൊട്ടു പിന്നാലെ ഇലക്ട്രിക് എർ‍ടിഗയുടെ നിർ‍മാണം കന്പനി തുടങ്ങിയേക്കുമെന്നാണ് സൂചന. 

ടൊയോട്ടയുമായുള്ള സഹകരണത്തിലൂടെയായിരിക്കും ഇലക്ട്രിക് എർ‍ടിഗ ഒരുങ്ങുകയെന്നാണ് റിപ്പോർ‍ട്ട്. സാധാരണ എർ‍ടിഗയെക്കാൾ‍ വലിപ്പമുണ്ടായിരിക്കും ഈ മോഡലിന്. മാരുതി−ടൊയോട്ട കൂട്ടുകെട്ടിൽ‍ ഒരുങ്ങുന്നതിനാൽ‍ പുതിയ പേരിലായിരിക്കും ഈ വാഹനം എത്തുകയെന്നും റിപ്പോർ‍ട്ടുകളുണ്ട്.  

2012 ജനുവരിയിലാണ് ആദ്യ എർ‍ടിഗയെ മാരുതി അവതരിപ്പിച്ചത്. 2018 ഇന്തോനേഷ്യ മോട്ടോർ‍ ഷോയിൽ‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എർ‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed