മഹീന്ദ്രയുടെ ഇലക്‌ട്രിക് ത്രീവീലർ കേരളത്തിലെത്തി
കൊച്ചി: മഹീന്ദ്രയുടെ ഇലക്‌ട്രിക് ത്രീവീലർ "ട്രിയോ' കേരള വിപണിയിൽ. ട്രിയോ ഓട്ടോറിക്ഷ, ട്രിയോ യാരി ഇലക്‌ട്രിക് റിക്ഷ എന്നീ മോഡലുകളാണ് കേരളത്തിലെത്തിയത്. 2.70 ലക്ഷം രൂപയാണ് ട്രിയോ ഓട്ടോറിക്ഷയുടെ കേരളത്തിലെ എക്സ്ഷോറൂം വില.
ഇലക്‌ട്രിക് റിക്ഷയ്ക്ക് 1.71 ലക്ഷം രൂപയും. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇലക്‌ട്രിക് ത്രീവീലറാണ് ട്രിയോ. ക്ലച്ചില്ലാത്തതിനാൽ ഓടിക്കാൻ എളുപ്പമാണ്. വിറയലോ ശബ്ദമോ ഉണ്ടാക്കാതെയുള്ള സുഖകരമായ യാത്ര ട്രിയോ ഒരുക്കുന്നു. ബാറ്ററിക്ക് അഞ്ചു വർഷത്തിലേറെ ആയുസുണ്ട്. മൂന്നു വർഷം വാറന്‍റി ബാറ്ററിക്കു ലഭിക്കും. സാധാരണ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ചു പരിപാലനച്ചെലവും യാത്രാചിലവും ട്രിയോയ്ക്കു കുറവാണെന്നു മഹീന്ദ്ര ഇലക്‌ട്രിക്കിന്‍റെ സിഇഒ മഹേഷ് ബാബു പറഞ്ഞു.

