അൽ നമൽ ഗ്രൂപ്പ് സാമിൽ എയർ കണ്ടീഷനേഴ്‌സുമായി കരാർ ഒപ്പു വെച്ചു

മനാമ : പ്രോപ്പർട്ടി, റിയൽ എേസ്റ്ററ്റ്, കൺസ്ട്രക്ഷൻ, ഹോസ്പിറ്റൽ മേഖലയിലെ പ്രമുഖ കന്പനിയായ അൽ നമൽ ഗ്രൂപ്പ് സാമിൽ എയർ കണ്ടീഷനേഴ്‌സുമായി കരാറിൽ ഒപ്പുവെച്ചു. ഇത് പ്രകാരം അൽ സാമിൽ ഗ്രൂപ്പിന്റെ എയർ കണ്ടീഷൻ ഉപകരണങ്ങളുടെ (എച്ച്.വി.എ.സി) യുടെ ബഹ്റിനിലെ അംഗീകൃത വിതരണം അൽ നമൽ ഗ്രൂപ്പ് ആയിരിക്കും നടത്തുക.
നോർത്തേൺ ഗവർണ്ണറേറ്റിൽ പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന അട്രിയം മാളിൽ സാമിൽ എയർ കണ്ടീഷനേഴ്‌സിന്റെ ശീതീകരണ സാമഗ്രികൾ ആണ് ഉപയോഗിക്കുക. വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ പ്രവർത്തിക്കുന്ന മേന്മേയേറിയ ഉൽപ്പന്നങ്ങളാണ് എച്ച്.വി.എ.സിയുടേത്. അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് കുര്യൻ, സാമിൽ ഇൻഡസ്ട്രിയൽ സി.ഇ.ഓ അബ്ദുള്ള അൽ സാമിൽ എന്നിവർ ഇത് സംബന്ധിച്ച കരാർ കൈമാറി. 30 മില്യൺ ഡോളറാണ്
അട്രിയം മാളിൽ അൽ നമൽ നിക്ഷേപിച്ചിരിക്കുന്നത്. 2017 അവസാനത്തോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് കരുതുന്നതായി മാനേജ്മെന്റ് അറിയിച്ചു.