മെസ്സിയുടെ വിരമിക്കൽ നാടകമെന്ന് മറഡോണ

ബ്യുണസ് ഐറിസ് : കോപ്പ അമേരിക്കയിലെ തോൽവിയ്ക്ക് ശേഷം അർജന്റീന ഫുട്ബോൾ താരം ലയണൽ മെസി രാജ്യാന്തര ഫുടബോളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത് നാടകമെന്ന് ഫുട്‍ബോൾ ഇതിഹാസം മറഡോണ അഭിപ്രായപ്പെട്ടു. കോപ്പ അമേരിക്കയിൽ തോൽവി നേരിട്ടതോടെ ഫുട്‍ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ദേശീയ ടീമിലേക്ക് തിരിച്ച് വരുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെയാണ് മറഡോണയുടെ പ്രസ്താവന.