വീഡിയോകോൺ ഉൽപ്പന്നങ്ങൾ ഇനി മുതൽ വൈ കെ അൽ മൊയ്ദിൽ

മനാമ : പ്രശസ്ത അന്താരാഷ്‌ട്ര ഉൽപ്പന്നങ്ങളുടെവിതരണക്കാരായ വൈ കെ അൽ മൊയ്ദിൽ ഇനി മുതൽ വീഡിയോകോൺ ഉൽപ്പന്നങ്ങളും ലഭ്യമാകും.ഫെബ്രുവരി 29 നു മനാമ ഷോറൂമിൽ വച്ച് ഇതിന്റെ ഔദ്യോഗികമായ ലോഞ്ചിംഗ് പരിപാടി നടന്നു. ചടങ്ങിൽ അൽ മോയ്ദ് ചെയർമാൻ ഫാറൂക്ക് യൂസഫ് അൽ മോയ്ദ്,വൈസ് ചെയർമാൻ ഫരീദ് യൂസഫ് അൽ മോയ്ദ്,മറ്റ് ഡയരക്ടർമാർ,മാനേജർമാർ,ജീവനക്കാർ എന്നിവരും സംബന്ധിച്ചു.മനാമ,ഗുദൈബിയ,മുഹരഖ്,സെഹ് ല എന്നിവിടങ്ങളിലെ അൽ മോയ്ദ് ഷോ റൂമുകളിൽ ഇനി മുതൽ വീഡിയോ കോൺ എയർ കണ്ടീഷനുകൾ,എൽ ഇ ഡി ടെലിവിഷനുകൾ,മറ്റ് വീട്ടുപകരണങ്ങൾ എന്നിവയും ലഭ്യമാകും.
അല മോയ്ദ് വവീഡിയോ കോൺ ഉല്പ്പന്നങ്ങളുടെ വിതരണം ഏറ്റെടുത്തതിന്റെ ഭാഗമായി നടന്ന ലോഞ്ചിംഗ് ചടങ്ങിൽ ഗ്രൂപ്പ് ബിസിനസ് അഡ്വൈസർ അബ്ദുൾ അസീസ് അൽ ജാസിം,സീനിയർ സെയിൽസ് മാനേജർ ജയപ്രകാശ് എസ് പൊല്ല,ഡയരക്ടർ മാഷയിൽ എഫ് അൽ മോയ്ദ്,ജനറൽ മാനേജർ രാജേഷ് ഗുപ്ത,വൈസ് ചെയർമാൻ ഫരീദ് യൂസഫ് അൽ മോയ്ദ്,ചെയർമാൻ ഫാറൂക്ക് യൂസഫ് അൽ മോയ്ദ്,എക്സിക്യുട്ടീവ് ഡയരക്ടർ ഹല എഫ് അൽ മോയ്ദ്,ഗ്രൂപ്പ് സി എഫ് ഓ അലോക് ഗുപ്ത,ഗ്രൂപ്പ് എച്ച് ആർ സോനു ഡഗ്ഗൽ എന്നിവർ പങ്കെടുത്തു.
