കനയ്യക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്താന്‍ പരാതി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരേ രാജ്യദ്രോഹകുറ്റം ചുമത്താന്‍ പരാതിയുമായി ബിജെപി യുവജന സംഘടന രംഗത്ത്. കാഷ്മീരിലെ പട്ടാളക്കാര്‍ക്കെതിരായ പരാമര്‍ശത്തിനാണ് കനയ്യയ്ക്കെതിരേ വീണ്ടും രാജ്യദ്രോഹകുറ്റം ആരോപിക്കാന്‍ കാരണം. വനിതാദിന ആഘോഷത്തിനിടെയാണ് കനയ്യ വിവാദ പരാമര്‍ശം നടത്തിയതെന്നാണ് പരാതിക്കാരുടെ വാദം. കാഷ്മീരില്‍ സൈന്യത്തിനു നല്‍കിയിരിക്കുന്ന പ്രത്യേക അധികാരത്തിനെതിരേ ശബ്ദമുയര്‍ത്തും. പട്ടാളക്കാരോട് പൂര്‍ണ ബഹുമാനമുണ്ട്. എന്നാല്‍, കാഷ്മീരില്‍ വനിതകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ക്ക് വിധേയരാകാറുണ്ട്. ഗുജറാത്തില്‍ ആയാല്‍പോലും ലഹളക്കിടെ സ്ത്രീകള്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ലൈംഗിക പീഡനത്തിന് ഇരയാകാറുണ്ടെന്നും കനയ്യ വനിതാദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിനിടെ പറഞ്ഞുവെന്നാണ് പരാതി. കനയ്യയ്ക്കൊപ്പം ജെഎന്‍യു പ്രഫസര്‍ നിവേദിത മേനോനെതിരേയും ബിജെപി യൂത്ത് വിംഗ് പരാതി നല്‍കിയിട്ടുണ്ട്.