രാജ്യം സമ്പൂർണമായും മലേറിയ മുക്തമാണെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രി


ബഹ്റൈനിൽ 1979 മുതൽ ഒരു മലേറിയ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, രാജ്യം സമ്പൂർണമായും മലേറിയ മുക്തമാണെന്നും ബഹ്റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി. അടുത്തിടെയുണ്ടായ മഴ കാരണം കൊതുക് ശല്യം വർദ്ധിച്ച സാഹചര്യത്തിൽ രാജ്യത്ത് മലേറിയ പടരുമെന്ന തരത്തിൽ സോഷ്യൽമീഡിയകളിൽ പ്രചരണം നടന്നിരുന്നു.

ഇതിനെ തുടർന്നാണ് മന്ത്രി വിശദീകരണം നൽകിയത്. മലേറിയ അടക്കമുള്ള പകർച്ച വ്യാധികളിൽ നിന്നും ബഹ്റൈൻ മുക്തമാണെന്നും ഏത് തരം അസുഖങ്ങളെയും നേരിടാൻ മന്ത്രാലയം സജ്ജമാണെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാ തരം പകർച്ചവ്യാധികൾക്കെതിരിലും ജാഗ്രത പാലിച്ചാണ് ബഹ്റൈൻ മുന്നോട്ടു പോവുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

article-image

ോേിി

You might also like

  • Lulu Exchange
  • Straight Forward

Most Viewed