എൽഎംആർഎ ഇൻസ്പെക്ടർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന തരത്തിൽ നിയമഭേദഗതി വേണമെന്ന് എംപിമാർ


അനധികൃത തൊഴിലാളികളുടെ നിയമലംഘനങ്ങൾ കണ്ടെത്താനായി നിയോഗിച്ച ഇൻസ്പെക്ടർക്ക് കൂടുതൽ സ്ഥലങ്ങളിൽ പ്രവേശിക്കാനും നടപടിയെടുക്കാനും പറ്റുന്ന തരത്തിൽ നിയമഭേദഗതി വേണമെന്ന് പാർലിമെന്റ് എംപിമാർ ആവശ്യപ്പെട്ടു. നിലവിൽ ചില സ്ഥലങ്ങളിൽ പ്രവേശിക്കാനും നടപടിയെടുക്കാനും അവർക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഈ ആവശ്യം എംപിമാർ ഉന്നയിച്ചിരിക്കുന്നത്. 

പ്രവാസികൾ ജോലി ചെയ്യുന്ന ഏത് കെട്ടിടത്തിലും ഇവർക്ക് പരിശോധനകൾ നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് അഭിപ്രായപ്പെട്ട എംപിമാർ ഇത്തരം നടപടികളിലൂടെ മാത്രമേ അനധികൃതതൊഴിലാളികളെ ഇല്ലാതാക്കാൻ സാധിക്കൂ എന്നും വ്യക്തമാക്കി. ആവശ്യത്തിന് മേൽ വരുംദിവസങ്ങളിൽ പാർലിമെന്റ് ചർച്ച നടത്തും. 

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed