അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം നടത്തി


അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം നടത്തി. മുഹറഖ്‌ അൽ ഇസ്‌ലാഹ്‌ ഓഡീറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്റ്റ്രേറ്റർ ഷൈഖ്‌ മുദഫ്ഫർ, ഇബിനുൽ ഹൈതം സ്കൂൾ ചെയർമാൻ ഷക്കീൽ അഹ്‌മദ്‌ ആസ്മി, കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഓ‍ഐസിസി നാഷനൽ പ്രസിഡന്റ്‌ ഗഫൂർ ഉന്നികുളം പ്രതിനിധി ബിനു കുന്നംതാനം, ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ്‌ ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി, നൂറുദ്ദീൻ ഷാഫി, മന്നായി സെന്റർ പ്രസിഡന്റ്‌ ഹംസ അബൂബക്കർ, ജനറൽ സെക്രട്ടറി രിസാലുദ്ദീൻ,  സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്‌, അബ്ദുൽ മജീദ്‌ തെരുവത്ത്‌, സാമൂഹിക പ്രവർത്തകൻ എഞ്ചിനിയർ ഷരീഫ്‌ പിലാക്കൽ, ചെമ്പൻ ജലാൽ, മുഹമ്മദ്‌ അലി, യാക്കൂബ്‌ ഈസ, കെഎംസി കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി ഇസ്‌ഹാഖ്‌ വില്യാപ്പള്ളി, ഫൈസൽ കണ്ടിത്തായ തുടങ്ങിയവർ പങ്കെടുത്തു.

അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുല്ല ഖാസിം അതിഥികളെ പരിചയപ്പെടുത്തിയപ്പോൾ അൽ ഫുർഖാൻ സെന്റർ പ്രബോധകൻ നിയാസ്‌ സ്വലാഹി റമദാൻ സന്ദേശം നൽകി.  

article-image

്ിു്ു

You might also like

Most Viewed