അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ബി.ഡി.എഫിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രിഭായോഗം

അറുപ്പത്തിയഞ്ചാം വാർഷികമാഘോഷിക്കുന്ന ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന് ബഹ്റൈൻ മന്ത്രിസഭായോഗം ആശംസകൾ നേർന്നു. രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ബി.ഡി.എഫിന് സാധിച്ചിട്ടുണ്ടെന്നും, മികച്ച പരിശീലനത്തിലൂടെ മേഖലയിലെ തന്നെ മികവ് പുലർത്തുന്ന സൈനികരാക്കി മാറാനായിട്ടുണ്ടെന്നും മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും ദി പേൾ ലോഞ്ചിനും സ്കൈ ട്രാക്സിെൻറ പഞ്ചനക്ഷത്ര പദവി ലഭിച്ചതിനെയും കാബിനറ്റ് സ്വാഗതം ചെയ്തു. യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കാനുള്ള എയർപോർട്ട് അധികൃതരുടെ ശ്രമങ്ങൾ പ്രശംസനീയമാണമെന്നും യോഗം വ്യക്തമാക്കി.
ജോർഡൻ, സിറിയൻ അതിർത്തിയിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തെ കാബിനറ്റ് അപലപിച്ചു. അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിലെ ബഹ്റൈൻ പങ്കാളിത്തം, ഫ്യൂച്ചർ റിയൽ എസ്റ്റേറ്റ് ഫോറത്തിലെ പങ്കാളിത്തം, വിവിധ മന്ത്രിമാർ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങളുടെയും പങ്കെടുത്ത പരിപാടികളുടെയും റിപ്പോർട്ട് എന്നിവയും യോഗത്തിൽ അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ വെച്ചാണ് കാബിനറ്റ് യോഗം നടന്നത്.
െേ്ി്േി