ലൈംഗികാതിക്രമ പരാതിയിൽ അധ്യാപകനെ റിമാൻഡ് ചെയ്തു


വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് അധ്യാപകനെ റിമാൻഡ് ചെയ്യാൻ ഉത്തരവ്. ബഹ്റൈനിലെ ഒരു സർക്കാർ സ്കൂളിലെ ഏഴ് വയസ്സായ കുട്ടിക്കെതിരെയാണ് സ്കൂൾ കാമ്പസിന് പുറത്തുവെച്ച് ലൈംഗികാതിക്രമമുണ്ടായത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് കേസെടുത്തത്. 

പരാതിയിൽ സ്‌കൂൾ അധ്യാപകനെ ഉൾപ്പെടുത്തി നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്‌ടറേറ്റിൽനിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതായി ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഹെഡ് പറഞ്ഞു.  നാളെ ചേരുന്ന ക്രിമിനൽ ഹൈകോടതിയിൽ പ്രതിക്കെതിരെ ശിക്ഷ വിധിക്കും. ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

article-image

േീ്ൂു്ിുീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed