ചികിത്സാ സഹായം കൈമാറി
ഡിസംബറിൽ മുഹറഖിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ കാലിനു സാരമായി പരിക്കേറ്റ് ജോലിക്ക് പോകാൻ സാധിക്കാതെ ബുദ്ധിമുട്ടിയിരുന്ന പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശി ദീപുവിന് പാലക്കാട് പ്രവാസി അസോസിയേഷന്റെ കാരുണ്യ സ്‌പർശം പദ്ധതിയുടെ ഭാഗമായി തുടർ ചികിത്സ ചിലവിലേക്കായുള്ള സഹായധനം കൈമാറി.
സഹായ സമിതി കോഓർഡിനേറ്റർ ഹലീൽ റഹ്മാൻ,കണ്ണൻ, ഷൈജു, രക്ഷാധികാരികളായ ദീപക് മേനോൻ, ജയശങ്കർ,ശ്രീധർ തേറമ്പിൽ എന്നിവരും സഹായധനം കൈമാറുന്ന പരിപാടിയിൽ പങ്കെടുത്തു. തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പോകുന്ന ദീപുവിന് നാട്ടിലെ ജനപ്രതിനിധികളുമായി ബദ്ധപ്പെട്ട് വേണ്ട സഹായങ്ങൾ നൽകുമെന്നും കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
zxczcz