കേരള കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു


ബഹ്റിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മനാമ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ  അപ്പോസ്തൊലിക്ക്‌ വികാർ ഓഫ് നോർത്തേൺ അറേബ്യ ബിഷപ്പ് ആൾഡോ ബെറാർഡി മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ജനാഹി, ബി എഫ്  സി  സി ഇ ഒ ദീപക് നായർ എന്നിവർ വിഷ്ടാതിഥികളായിരുന്നു.കെ സി എ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. 

കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ അബ്രഹാം ജോൺ, ഇവന്റ് ചെയർമാൻ ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ  കെസിഎ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി രേഖപ്പെടുത്തി. കെസിഎ യുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് പ്രീസ്റ് ഫാദർ ഫ്രാൻസിസ് ജോസഫ്, അസിസ്റ്റന്റ് പാരിഷ്  പ്രീസ്റ്റ് ഫാദർ ജേക്കബ് കല്ലുവിള, എന്നിവർക്കൊപ്പം  ബഹ്റിനിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും, മാധ്യമ പ്രതിനിധികളും, കെ സി എ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കെസിഎ സീനിയർ അംഗം സേവി മാത്തുണ്ണി പരിപാടി നിയന്ത്രിച്ചു. 

article-image

zcxzc

You might also like

  • Straight Forward

Most Viewed