ബഹ്റൈൻ 2.2 ബില്യൺ ഡോളറിന്റെ പങ്കാളിത്ത കരാറുകളിൽ ഒപ്പു വെച്ചു

ബഹ്‌റൈൻ, യു.എ.ഇ, ജോർഡൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സാമ്പത്തികവളർച്ചയെ ത്വരിതപ്പെടുത്താൻ സഹായകരമായ വ്യാപാരക്കരാറുകളിൽ ഒപ്പുവെച്ചു. 2.2 ബില്യൺ ഡോളറിന്റെ പങ്കാളിത്ത കരാറുകളിലാണ് ഇവർ ഒപ്പ് വെച്ചത്. ബഹ്റൈനിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധാനംചെയ്ത് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ചടങ്ങിൽ പങ്കെടുത്തു.
ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ, ജോർഡൻ വ്യവസായ, വ്യാപാര, വിതരണ മന്ത്രി യൂസുഫ് മഹ്മൂദ് അൽ ഷമാലി, ഈജിപ്ത് വ്യവസായ വാണിജ്യ മന്ത്രി അഹ്മദ് സമീർ സലേ, മൊറോക്കോ വ്യവസായ−വാണിജ്യ മന്ത്രി റിയാദ് മെസോർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. അറബ് രാജ്യങ്ങൾ തമ്മിലുള്ള വ്യവസായിക പങ്കാളിത്തത്തിന് ബഹ്‌റൈൻ എന്നും മുൻഗണന നൽകുമെന്ന് ഉപപ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. മൊറോക്കോയും ഈ വ്യാപാരസഖ്യത്തിൽ പിന്നീട് ചേരുമെന്നും അധികൃതർ അറിയിച്ചു.
ോേ്ോ്േോ