മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മധുര വിതരണവും നടത്തി

മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷവും മധുര വിതരണവും നടത്തി. എം.എം.എസ് ഓഫിസിൽ നടന്ന പരിപാടിയിൽ ദേശഭക്തി ഗാനം, പൂർണമായും മലയാളത്തിൽ സംസാരിക്കുന്ന മത്സരം എന്നിവയും സംഘടിപ്പിച്ചു. കേരള ചരിത്ര പ്രചാരണ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരവും നടത്തി. പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷം പ്രോഗ്രാം കൺവീനർ കെ. ലത്തീഫ് നയിച്ചു. സെക്രട്ടറി പി.സി. രജീഷ് സ്വാഗതവും ട്രഷറർ ബാബു എം.കെ നന്ദിയും പറഞ്ഞു.
സ്ഥാപക പ്രസിഡന്റ് അനസ് റഹിം, വൈസ് പ്രസിഡന്റ് മൻഷീർ കൊണ്ടോട്ടി, മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
sdfgdgd