കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നവംബർ 25 കോഴിക്കോട്

സിപിഐഎം റാലിക്ക് മറുപടിയായി കോൺഗ്രസ് റാലി സംഘടിപ്പിക്കുന്നു. കോൺഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺഗ്രസിന്റെ നീക്കം.
ലീഗ് നടത്തിയ പോലത്തെ മഹാറാലി ലോകത്ത് ആർക്കും നടത്താൻ കഴിയില്ലെന്നും പരിപാടി നടത്താൻ ഓരോ പാർട്ടികൾക്കും ഓരോ രീതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട്ട് മുസ്ലിംലീഗ് നേതാക്കളെ കണ്ട ശേഷം പ്രതികരിച്ചിരുന്നു. ഏകസിവിൽകോഡിൽ കോൺഗ്രസ് വലിയ സെമിനാർ നടത്തിയതാണെന്നും വി ഡി സതീശൻ പറഞ്ഞു.
സിപിഐഎം റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതും കോൺഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. എന്നാൽ സിപിഐഎം ക്ഷണം ലീഗ് തളളി. സിപിഐഎം റാലിയിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപരമായ തെറ്റിദ്ധാരണയ്ക്ക് വഴിവെക്കും. കോൺഗ്രസിന്റെ എതിർപ്പിനെ മറികടന്നുള്ള നീക്കം ഭാവിയിൽ വലിയ ദോഷമാകുമെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
jkl;;jkl