കബഡി ഫെസ്റ്റ് 2023 ശ്രദ്ധേയമായി

ബഹ്റൈൻ തുളുനാട് സംഘടിപ്പിച്ച ആൾ ഇന്ത്യ ലെവൽ കബഡി ഫെസ്റ്റ് 2023ൽ ബഹ്റിൻ തുളുനാട് കബഡി ടീം ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇവർ 24നെതിരെ 25 പോയിന്റുകൾക്ക് ഫ്രണ്ട്സ് പട്ളയെ ആണ് ഇവർ പരാജയപ്പെടുത്തിയത്. അൽ അഹ്‌ലി ഇൻഡോർ േസ്റ്റഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പിവി രാധകൃഷ്ണപിള്ള, ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രതിപ് പത്തേരി, കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറി എൻകെ വീരമണി, ശശി ഉദിനൂർ, ഷിബു ചെറുതുരുത്തി, അബൂബക്കർ പട്ള തുടങ്ങിയവർ കബഡി താരങ്ങളെ പരിചയപ്പെടുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. പട്ടുകോട്ടൈ തമിഴ്നാട്, ബഹ്റൈൻ ബ്യാരീസ് തുടങ്ങിയ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മികച്ച കളിക്കാരനായി രാഹുൽ ബാലസുബ്രമണിയും മികച്ച റൈഡറായി കലന്ദർ ഉടുപ്പിയും, മികച്ച ക്യാച്ചറായി സമ്മർ അച്ചേരിയും, എമർജിങ് പ്ലെയറായി വൈഷ്ണവ് അച്ചേരിയെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ബഹറിൻ തുളുനാട് ഭാരവാഹികളായ പ്രസന്നകുമാർ, അഷ്റഫ് മളി, രാജേഷ് എടനീർ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ കൈമാറി. പ്രദീഷ് തമിഴ്നാട്, മോഹനൻ മംഗളൂരു, രത്നാകരൻ കാസറഗോഡ് തുടങ്ങിയവർ കളികൾ നിയന്ത്രിച്ചു.
മനവലനല