കഷ്ടപ്പെട്ട് ആരും കോൺഗ്രസിൽ തുടരേണ്ട; ആര്യാടൻ ഷൗക്കത്തിനെതിരെ കെ. സുധാകരൻ


സഹിച്ചുകൊണ്ട് ആരും കോൺഗ്രസിൽ തുടരേണ്ട കാര്യമില്ലെന്നും സന്തോഷത്തോടെ സഹവർത്തിത്വത്തിൽ മാത്രം പാർട്ടിയിൽ തുടർന്നാൽ മതിയെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ആര്യാടൻ ഷൗക്കത്തിന് പരോക്ഷ മുന്നറിയിപ്പ് നൽകുകയാണ് കെ. സുധാകരൻ. എത്രപേർ പാർട്ടിയിൽ നിന്നും പുറത്ത് പോയി. പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചാൽ അവർ എവിടെപ്പോകും എന്നത് പ്രശനം അല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

അച്ചടക്കം കോൺഗ്രസ് പാർട്ടിയിൽ നിർബന്ധമാണ്. തനിക്ക് തോന്നും പോലെ കാര്യങ്ങൾ ചെയ്യാൻ പറ്റില്ല. ആര്യാടൻ വിഷയത്തിൽ അച്ചടക്ക സമിതി വീണ്ടും സിറ്റിംഗ് നടത്തും. സിപിഐഎം ഷൗക്കത്തിനെ സ്വാഗതം ചെയ്യുന്നത് നടപടിക്കു തടസം ആകില്ല. ലീഗിമായി പ്രശ്നങ്ങൾ ഇല്ല. കോൺഗ്രസിന് അകത്തെ പ്രശ്നങ്ങൾ പരിഹരിക്കും. ലീഗും യുഡിഎഫു തമ്മിലെ ബന്ധം ആഴത്തിൽ വേരൂന്നിയതാണ്. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ലീഗ് നേതാക്കളെ കാണാറുണ്ട്. അതുപോലെ തന്നെയാണ് ഇന്ന് വൈകിട്ടും നേതാക്കളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

CPIM ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ വിശദീകരണം കോൺഗ്രസ് പാർട്ടി ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സിപിഐഎമ്മിലേക്ക് അങ്ങനെ പോകാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പതാകയാണ് തന്നെ പുതപ്പിക്കേണ്ടതെന്ന് പിതാവ് പറഞ്ഞിരുന്നു. അതേ ആഗ്രഹമുള്ള ആളാണ് താനെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു.

 

article-image

asasdadsdsasadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed