ഗസ്സയിൽ നിന്ന് ആറു ബഹ്‌റൈൻ പൗരന്മാരെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഒഴിപ്പിച്ചു

സംഘർഷം ബാധിച്ചിരിക്കുന്ന ഗസ്സയിൽ നിന്ന് ആറു ബഹ്‌റൈൻ പൗരന്മാരെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഒഴിപ്പിച്ചു. റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് പൗരന്മാരെ എത്തിച്ചത്. ഹമദ് രാജാവിന്റെ നിർദേശ പ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ ആൻഡ് അഡ്മിനിസ്‌ട്രേറ്റിവ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറിയും ഒഴിപ്പിക്കൽ സംബന്ധിച്ച ചുമതലയുള്ള സമിതിയുടെ തലവനുമായ അംബാസഡർ ഡോ. മുഹമ്മദ് അലി ബഹ്‌സാദ്, നടപടിയിൽ സഹായിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന് നന്ദി പറഞ്ഞു. ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അവിടെ ശേഷിക്കുന്ന പൗരന്മാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് അവരെ തിരികെയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
dfggf