ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി ഫെസ്റ്റ് ക്രിക്കറ്റ്; മഹാരാഷ്ട്രക്ക് ജയം

ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി ഫെസ്റ്റിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മേളയുടെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് വിഭാഗം ഫൈനലിൽ മഹാരാഷ്ട്ര എ ക്രിക്കറ്റ് ടീം കർണാടക എ ടീമിനെതിരെ 6 റൺസിന്റെ വിജയം നേടി. 7 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന വെല്ലുവിളിയാണ് മഹാരാഷ്ട്ര ഉയർത്തിയത്. മറുപടിയായി 6 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എടുക്കാനേ കർണ്ണാടകക്ക് സാധിച്ചുള്ളൂ. മഹാരാഷ്ട്രയുടെ നാതിക് അബ്ദുൾ റസാക്കാണ് കളിയിലെ താരം. ഓപ്പൺ കാറ്റഗറി ഫൈനലിൽ, ഷഹീൻ ഗ്രൂപ്പ് എ, റിഫ ഇന്ത്യൻ സ്റ്റാറിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഷഹീൻ ഗ്രൂപ്പ്, നിശ്ചിത 6 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് നേടിയെടുത്തു. ലക്ഷ്യം തേടിയിറങ്ങിയ റിഫ ഇന്ത്യൻ സ്റ്റാറിന് 6 വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഷഹീൻ ഗ്രൂപ്പിന്റെ ആസിഫ് മുംതാസാണ് കളിയിലെ താരം.
സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ എംബസി അറ്റാഷേ ചിത്തരഞ്ജൻ നായക് മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.
്ിുിം