ഗസ്സക്കുനേരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ

ഗസ്സക്കുനേരെ ഇസ്രായേൽ തുടരുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇസ്രായേൽ നരമേധം തുടരുന്നത്. ഇത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാനും അന്താരാഷ്ട്ര മര്യാദകൾ പാലിക്കാനും ഇസ്രായേൽ സന്നദ്ധമാകേണ്ടതുണ്ട്.
120ലധികം രാഷ്ട്രങ്ങൾ പിന്തുണച്ച യു.എൻ പ്രമേയം അംഗീകരിക്കാൻ ഇസ്രായേൽ രംഗത്തുവരേണ്ടതുണ്ട്. ശാശ്വതമായ വെടിനിർത്തൽ വഴി രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയാണ് വേണ്ടത്. ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായങ്ങളെത്തിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കേണ്ടതുണ്ടന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
dzf