ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ സമിതി ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സെല്ലാഖ് ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ  രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ ഓണാഘോഷവും കുടുംബസംഗമവും നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി  കലാപരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്.

വിഷ്ണു കലഞ്ഞൂർ ജനറൽ കൺവീനറും രഞ്ജിത് പടിക്കൽ പ്രോഗ്രാം കമ്മിറ്റി കൺവീനറായും ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ്‌ രവി കണ്ണൂർ, ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, എം.ഡി ജോയ് തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 39251019, 39154643 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

്പ്ൂപ

You might also like

  • Straight Forward

Most Viewed