ബഹ്‌റൈൻ പ്രതിഭ 29ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുഹറഖ് മേഖല സമ്മേളനം സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ 29ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് മേഖല സമ്മേളനം സ: പിടി സുരേഷ് നഗറിൽ (KCA ഹാൾ) നടന്നു. മേഖല ജോ: സെക്രട്ടറി ഷിജു. ഇ.കെ സ്വാഗതം പറഞ്ഞു. അനിൽ കെ.പി താത്ക്കാലിക അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ ട്രെയിൻ യാത്രസൗകര്യം മെച്ചപ്പെടുത്താൻ സിൽവർ ലൈൻ നടപ്പാക്കുക, കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി നൽകുക, കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുക എന്നിങ്ങനെ സമ്മേളനം പുറപ്പെടുവിച്ച വിവിധ പ്രമേയങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
രക്തസാക്ഷി പ്രമേയം ദുർഗ്ഗ കാശിനാഥും, അനുശോചന പ്രമേയം സജീവൻ മാക്കാണ്ടിയും അവതരിപ്പിച്ചു. സമ്മേളനം പതിനേഴംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പുതിയ മേഖല കമ്മിറ്റി ഭാരവാഹികൾ: ബിനു കരുണാകരൻ (സെക്രട്ടറി) അനിൽ സി.കെ (ജോ:സെക്രട്ടറി), സജീവൻ മാക്കാണ്ടി (പ്രസിഡണ്ട്) ഷിജു ഇ.കെ (വൈസ് പ്രസിഡണ്ട്) അനിൽ കെ പി (ട്രഷറർ) ഷീല ശശി(മെമ്പർഷിപ്പ് സെക്രട്ടറി) സുലേഷ് വി.കെ (അ: മെന്പർഷിപ്പ് സെക്രട്ടറി). എക്സിക്യുട്ടീവ് അംഗങ്ങൾ: എൻ.കെ അശോകൻ, ജയൻ കൊളറാട്, വിനോദ്, സതീഷ്, ഷാനവാസ്, അനിത മണികണ്ഠൻ, സന്തു പടന്നപ്പുറം, ടി.പി ഗിരീഷ്. സമ്മേളന നടപടികൾ മനോജ് മാഹി അനിൽ കെപി, ഷീല ശശി എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.
ോൈ്ീോി