ഇശ്ഖേ മദീന സ്നേഹ സംഗമം സമാപിച്ചു


“നബി (സ്വ) സ്നേഹം സമത്വം സഹിഷ്ണുത” എന്ന ശീർഷകത്തിൽ സമസ്ത സൽമാനിയ ഏരിയ  സംഘടിപ്പിച്ച ഇശ്ഖേ മദീന സ്നേഹ സംഗമം സമാപിച്ചു. സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് ഹാളിൽ വെച്ച് നടന്ന പൊതു സമ്മേളനം പ്രസിഡന്റ് കെ.എം.എസ് മൗലവി പറവണ്ണയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര പ്രസിഡന്റ് വി.കെ കുഞ്ഞി മുഹമ്മദ് ഹാജി ഉൽഘാടനം ചെയ്തു. ബഷീർ ദാരിമി ഉമ്മുൽഹസം പ്രമേയ പ്രഭാഷണം നിർവഹിച്ചു. കേന്ദ്ര നേതാക്കളായ ഹംസ അൻവരി മോളൂർ, എസ്.കെ നൗഷാദ്, മുസ്തഫ കളത്തിൽ, അബ്ദു ലത്വീഫ് പയന്തോങ്ങ്, ശഹീം ദാരിമി, അബ്ദുൽ മജീദ് ചോലക്കോട്, തുടങ്ങിയവരും ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ഓർഗനൈസിങ്ങ് സെക്രട്ടറി നവാസ് കുണ്ടറ, അലി ഫൈസി, മൗസൽ മൂപ്പൻ വിവിധ ഏരിയ നേതാക്കളായ ഇസ്മാഈൽ ഉമ്മുൽ ഹസം, ശറഫുദ്ദീൻ മാരായമംഗലം, അനസ് നാട്ടുകൽൽ, ഷബീറലി എന്നിവർ സംബന്ധിച്ചു.

സമസ്ത സൽമാനിയ ഏരിയ സെക്രട്ടറി ഹനീഫ ആറ്റൂർ സ്വാഗതവും റഷീദ് കുരിക്കൾ കണ്ടി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പതാക ഉയർത്തൽ മൗലിദ് പാരായണം മദ്രസാ വിദ്യാർഥികളുടെ സർഗ സംഗമം, ദഫ് പ്രദർശനം, അന്നദാനം, സമ്മാനദാനം എന്നിവയും നടന്നു. 

article-image

ീൂേൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed