ബഹ്റൈൻ രാജാവിന് അപൂർവ ഫാൽക്കണിനെ സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ്

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രത്യേക സമ്മാനം ലഭിച്ചു. ഏറ്റവും മികച്ച അപൂർവ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ് പുടിൻ ഹമദ് രാജാവിന് സമ്മാനമായി നൽകിയത്. പ്രസിഡന്റ് പുടിന്റെ രക്ഷാകർതൃത്വത്തിൽ റഷ്യൻ നഗരമായ വ്ളാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെയാണ് റഷ്യയിലെ ബഹ്റൈൻ അംബാസഡർ അഹമ്മദ് അബ്ദുൾറഹ്മാൻ അൽ സാത്തിക്ക് അപൂർവ ഫാൽക്കണിനെ സമ്മാനിച്ചത്. ഫോറത്തിന്റെ അരികിൽ അപൂർവ സൈബീരിയൻ ഫാൽക്കണുകളുടെ പ്രദർശനം നടന്നു. ഹമദ് രാജാവിന് ആശംസകൾ അറിയിക്കാൻ പ്രസിഡന്റ് പുടിൻ അംബാസഡറോട് അഭ്യർത്ഥിക്കുകയും ഫോറത്തിൽ ബഹ്റൈന്റെ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു.
പ്രസിഡന്റ് പുടിൻ ബഹ്റൈനോടുള്ള നന്ദി സൂചകമായി 2024 ജൂൺ 5−8 തീയതികളിൽ നടക്കുന്ന സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ “ഗസ്റ്റ് ഓഫ് ഓണർ’ ആയി ബഹ്റൈനെ നിയമിക്കാനും റഷ്യൻ പ്രസിഡന്റ് നിർദ്ദേശിച്ചു.
ിുപ്ീുപ