സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ വിദ്യാർഥികൾക്കായി ‘ഹിന്ദുസ്ഥാൻ ഹമാര’ ബാലസംഗമം സംഘടിപ്പിച്ചു


ഇന്ത്യയുടെ  സ്വാതന്ത്ര്യദിനാഘഷങ്ങളുടെ ഭാഗമായി സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ വിദ്യാർഥികൾക്കായി ‘ഹിന്ദുസ്ഥാൻ ഹമാര’ ബാലസംഗമം സംഘടിപ്പിച്ചു. ക്വിസ്, പ്രസംഗം, ചിത്രരചന എന്നീ മത്സരങ്ങളിൽ അജ്മൽഷ സി.എം, ഫാത്വിമ സൻവ പി, മുഹമ്മദ് ശാഹിദ് എ, മുഹമ്മദ് റിസാൻ പി, അൽ നിബ്രാസുൽഹഖ് എന്നീ വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

സമസ്ത സൽമാനിയ പ്രസിഡന്റ് കെ.എം.എസ് മൗലവി പറവണ്ണ സ്വാതന്ത്ര്യദിന സന്ദേശം നൽകി. റഷീദ് കുരിക്കൾകണ്ടി, സൈദ് മുഹമ്മദ് ചേറ്റുവ, ശറഫുദ്ദീൻ കണ്ണൂർ എന്നിവർ പങ്കെടുത്തു. 

article-image

dfh

You might also like

  • Straight Forward

Most Viewed