ബ്രിക്‌സില്‍ ആറ് പുതിയ രാജ്യങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കാന്‍ തീരുമാനം

ബ്രിക്‌സില്‍ ആറ് പുതിയ രാജ്യങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കാന്‍ തീരുമാനം. സൗദി അറേബ്യ, യുഎഇ, ഇറാന്‍, അര്‍ജന്‍റീന, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങളെയാണ് ബ്രിക്‌സില്‍ ഉള്‍പ്പെടുത്തിയത്. 2024 ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നസ്ബര്‍ഗില്‍ നടക്കുന്ന ഉച്ചകോടിയില്‍ വച്ചാണ് പുതിയ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കാനുള്ള തീരുമാനം. എന്നാല്‍ പാക്കിസ്ഥാന് അംഗത്വം നല്‍കാനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു. വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പാക്കിസ്ഥാന് കൂടി അംഗത്വം നല്‍കണമെന്ന് ചൈന ആവശ്യപ്പെടുകയായിരുന്നു. ഇതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തു. അംഗരാജ്യങ്ങള്‍ക്കെല്ലാം സ്വീകാര്യമാകുന്ന തരത്തില്‍ വിപുലീകരണം നടത്തണമെന്ന മോദിയുടെ വാദം രാഷ്ട്രതലവന്‍മാരുടെ യോഗം അംഗീകരിക്കുകയായിരുന്നു. അതേസമയം വാര്‍ത്താസമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗും ഹസ്തദാനം ചെയ്തു.
അല്‍പസമയം ഇരുനേതാക്കളും തമ്മില്‍ അനൗപചാരിക സംഭാഷണം നടന്നു. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം കഴിഞ്ഞ നാല് വര്‍ഷമായി ഇരു നേതാക്കളും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിട്ടില്ല. അതിര്‍ത്തി പ്രശ്‌നം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരുവര്‍ക്കുമിടയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ വച്ച് ചര്‍ച്ച ഉണ്ടായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
sdgdsg