ബൈത്തുറഹ്മ താക്കോൽ ദാനം വെള്ളിയാഴ്ച

മണിയൂർ പഞ്ചായത്ത് ജിസിസി കെഎംസിസി വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചു നല്കുന്ന ബൈത്തുറഹ്മയുടെ താക്കോൽ ദാനം വെള്ളിയാഴ്ച വൈകുന്നേരം മണിയൂർ പഞ്ചായത്തിലെ മുല്ലതു നടയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. തുടർന്നു നടക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉത്ഘാടനം നിർവഹിക്കും .അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ,ഖത്തർ കെഎംസിസി പ്രസിഡണ്ട് ഡോ സമദ് .ബഹ്‌റൈൻ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് എ പി ഫൈസൽ എന്നിവർ സംസാരിക്കും .
rdsgtdfg