ബഹ്റൈനിൽ പൊടിമൂടിയ അന്തരീക്ഷം

പൊടിമൂടിയ അന്തരീക്ഷം കഴിഞ്ഞ ദിവസം രാജ്യത്ത് പലയിടത്തും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. കഴിഞ്ഞ ദിവസത്തെ താപനില പകൽ സമയത്ത് 37 ഡിഗ്രിയായിരുന്നു. ചില സമയങ്ങളിൽ ശക്തമായ അന്തരീക്ഷ ഈർപ്പം അനുഭവപ്പെട്ടു.
അഞ്ച് മുതൽ 10 വരെ നോട്ടിക് മൈൽ വേഗതയിൽ കിഴക്കൻ കാറ്റ് വീശിയത് കാരണം തിരമാല രണ്ട് മുതൽ നാല് വരെ അടി ഉയരുകയും ചെയ്തതായി കാലാവസ്ഥാവിഭാഗം അറിയിച്ചു. 43 മുതൽ 85 ശതമാനം വരെയാണ് കഴിഞ്ഞ ദിവസത്തെ അന്തരീക്ഷ ഈർപ്പം രേഖപ്പെടുത്തിയത്.
awaf