കുറച്ചുകാലം മാറിനില്‍ക്കണം''; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി കെ.മുരളീധരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍. ഈ ലോക്‌സഭാ കാലാവധി കഴിഞ്ഞാല്‍ കുറച്ചുകാലം മാറിനില്‍ക്കണമെന്ന് മുരളീധരന്‍ പ്രതികരിച്ചു. കെ. കരുണാകരന്‍റെ സ്മാരകം നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചിലത് പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ചെന്നിത്തലയുടെ അതൃപ്തിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ ജോലി പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവങ്ങളെ ഇപ്പോള്‍ സിപിഎമ്മിന് വേണ്ട. ഇതിന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
erwerwerwerw