ജയിലർ സിനിമയുടെ റിലീസ് ആഘോഷമാക്കാനൊരുങ്ങി ബഹ്റൈനിലെ രജനി ആരാധകർ


രജനീകാന്ത് നായകനായെത്തുന്ന ജയിലർ സിനിമയുടെ റിലീസ് ആഘോഷമാക്കാനൊരുങ്ങി ബഹ്റൈനിലെ രജനി ആരാധകർ. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന രജനിചിത്രത്തെ കാണാൻ വിപുലമായി ഒരുക്കങ്ങളാണ് രജനി ഫാൻസ് അസോസിയേഷൻ നടത്തിയിരിക്കുന്നത്. ആഗസ്റ്റ് 11ന് വെള്ളിയാഴ്ച്ച ലുലു ദാനാമാളിലെ എപിക്സ് സിനിമാസിൽ വെച്ച് ഇവരുടെ നേതൃത്വത്തിൽ ഫാൻസ് ഷോ സംഘടിപ്പിക്കും.

ഇതോടൊനുബന്ധിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറും. വെള്ളിയാഴ്ച്ച രാവിലെ മൂന്ന് ഫാൻസ് ഷോകളാണ് ഉണ്ടാവുക.  ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ രജനി ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സുധീർ കാലടി, സെന്തിൽ കുമാർ, ഗന്ത് രാജ്, എപിക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സുജയ് ഉച്ചിൽ, ബ്രാൻഡ് മാനേജർ മനോജ് ബാഹുലേയൻ, ഫിനാൻസ് മാനേജർ മുരളീധരൻ ചോലയിൽ എന്നിവർ പങ്കെടുത്തു. 

article-image

dyt

You might also like

Most Viewed