വോയ്‌സ് ഓഫ് ആലപ്പി സ്നേഹസംഗമവും മുഹറഖ് ഏരിയ കമ്മിറ്റി കുടുംബ സംഗമവും മെബർഷിപ് കാർഡ് വിതരണവും നടന്നു


വോയ്‌സ് ഓഫ് ആലപ്പി സ്നേഹസംഗമവും മുഹറഖ്  ഏരിയ കമ്മിറ്റി കുടുംബ സംഗമവും മെബർഷിപ് കാർഡ് വിതരണവും നടന്നു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ  മുഹറഖ് ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ  അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോയിൻ  സെക്രട്ടറി ബാലമുരളി, അജിത്, ജിനു, ബോണി, ലിബിൻ എന്നിവരും മുഹറഖ് ഏരിയ  ജോയിന്റ് സെക്രട്ടറിമാരായ അൻഷാദ് റഹിം, സുബി എംബി എന്നിവർ യോഗത്തിൽ പങ്കെടുത്തു.  

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം  ഏരിയ അംഗം ബിജുവിന് മെംബർഷിപ് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു. മുഹറഖ് ഏരിയ കമ്മിറ്റി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ  അനസ് റഹീമിനും രണ്ടാം സമ്മാനം കരസ്ഥമാക്കിയ അഖിൽ ഉണ്ണികൃഷ്ണനും മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ അൽഹിലാൽ ഹോസ്പിറ്റൽ മിനി ബോഡി ചെക്കപ്പിനുള്ള കൂപ്പൺ അംഗങ്ങൾ വിതരണം ചെയ്തു, തുടർന്ന് കലാപരിപാടികൾ നടന്നു.   മുഹറഖ് ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദി പറഞ്ഞു. 

article-image

artast

You might also like

  • Lulu Exchange
  • Straight Forward

Most Viewed