ബഹ്റൈന്റെ വ്യോമയാന മേഖലയ്ക്ക് മികച്ച മുന്നേറ്റം

ബഹ്റൈന്റെ വ്യോമയാന മേഖലയ്ക്ക് ഈ വർഷം ആദ്യപകുതിയിൽ മികച്ച മുന്നേറ്റമുണ്ടായതായി അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തിലും വിമാന ഗതാഗതത്തിലുമാണ് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വളർച്ചനിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടെ, ബഹ്റൈൻ വിമാനത്താവളത്തിൽ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ വഴി 27,98,131 യാത്രക്കാർ സഞ്ചരിച്ചു. 2022ൽ ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം 20,01,890 ആയിരുന്നു. 38,300 ടൺ കാർഗോയും ആദ്യ ആറ് മാസത്തിനുള്ളിൽ കൈകാര്യംചെയ്തു.
ഈ കാലയളിൽ 40,98,582 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 43.2 ശതമാനമാണ് ഇതിലുണ്ടായത്. ആകെ 44,160 വിമാന സർവിസുകളാണ് ഇവിടെ നടന്നത്. 2022ലേക്കാൾ 19.8 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഈ വർഷം, ആറു പുതിയ പുതിയ വിമാനക്കമ്പനികൾ ബഹ്റൈനിൽനിന്ന് സർവിസ് ആരംഭിച്ചിട്ടുണ്ട്. എട്ടു പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കാനും ബഹ്റൈന് സാധിച്ചു.
ewrtest