കേരള കാത്തലിക് അസോസിയേഷൻ വടംവലി മത്സരം സംഘടിപ്പിച്ചു


ബഹ്റിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് ടഗ് ഓഫ് വാർ അസോസിയേഷന്റെ പിന്തുണയോടുകൂടി വടംവലി മത്സരം സംഘടിപ്പിച്ചു. സിഞ്ചിലെ അൽ അഹലി സ്പോർട്സ് ക്ലബ്ബിൽ വച്ച് നടന്ന മത്സരത്തിൽ ബഹ്റിൻ ബ്രദേഴ്സ് ബി ടീം വിജയികളായി. തിരുവിതാംകൂർ ടീമും, ബഹ്റിൻ ബ്രദേഴ്സ് എ ടീമും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.

സമാപന ചടങ്ങിൽ കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്,വൈസ് പ്രസിഡണ്ട് തോമസ് ജോൺ,ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, വൈസ് ചെയർമാൻമാരായ റോയ് സി ആന്റണി, കെ ഇ റിച്ചാർഡ്, വടംവലി മത്സര കൺവീനർ അജിപി ജോയ് എന്നിവർ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. കെസിഎ എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ലോഞ്ജ് സെക്രട്ടറി രഞ്ജിത്ത് തോമസ്, സീനിയർ അംഗങ്ങളായ അരുൾദാസ് തോമസ്, രഞ്ജി മാത്യു, പീറ്റർ തോമസ്,ബാബു വർഗീസ്,ജോഷി വിതയത്തിൽ, റോയ് ഫ്രാൻസിസ്, ജിൻസ് ജോസഫ്, സിജി ഫിലിപ്പ്, ജോബി ജോർജ്, ജിജോ കെ ജോയ് എന്നിവർ വടംവലി മത്സരങ്ങൾക്ക് നേതൃത്വം നൽകി.

article-image

adsadsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed