വോയ്‌സ് ഓഫ് ആലപ്പി ഓണാഘോഷം പൂവേപൊലി 2023 ആഘോഷിക്കും


ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പി ഓണാഘോഷം പൂവേപൊലി 2023 എന്ന പേരിൽ അതി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 13ന് നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം കൂട്ടായ്മയുടെ രക്ഷാധികാരികൾ ആയ ഡോ പിവി ചെറിയാനും, കെ ആർ നായരും ചേർന്ന് നിർവഹിച്ചു. പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി അംഗങ്ങളെ സ്വാഗതം ചെയ്ത് ഓണാഘോഷ പറ്റി വിശദീകരിച്ചു.

ഓണ സദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, വള്ളപ്പാട്ട് , നൃത്തനൃത്യങ്ങൾ, കരോക്കേ ഗാനമേള, നാടൻ പാട്ട് തുടങ്ങി വിവിധ പരിപാടികളും ഓണാഘോഷത്തിൽ ഉണ്ടാകും. ബഹ്‌റൈനിലെ ഇതര സംഘടനകളിൽ നടക്കുന്ന പ്രോഗ്രാമുകളിലും മത്സരങ്ങളിലും വോയ്‌സ് ഓഫ് ആലപ്പി പങ്കെടുക്കുമെന്നും കോർഡിനേറ്റർ മാരായ ജേക്കബ് മാത്യു, അനൂപ് ശശികുമാർ എന്നിവർ അറിയിച്ചു,

article-image

asadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed