ഐസിആർഎഫ് തേസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം വേനൽക്കാല ബോധവത്കരണ പരിപാടി നടത്തി
ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് തേസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം ആറാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവത്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 140ഓളം തൊഴിലാളികൾക്കായി റിഫയിലെ വർക്ക്‌സൈറ്റിലായിരുന്നു പരിപാടി.
തേസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും ജ്യൂസും പഴങ്ങളും ബിരിയാണിയും വിതരണം ചെയ്തു.ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല തൊഴിലാളികളെ അഭിസംബോധന ചെയ്തു. വേനൽക്കാല സുരക്ഷയെപ്പറ്റി അദ്ദേഹം സംസാരിക്കുകയും ചെയ്‌തു. തുടർച്ചയായ എട്ടാം വർഷമാണ് ഐ.സി.ആർ.എഫ് തേസ്റ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. പ്രതിവാര പരിപാടി ആഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
asdadsadsads

