6. രാ​ഹു​ലിന് അനുകൂലമായ സു​പ്രീം​കോ​ട​തി വിധി; ഒ.​ഐ.​സി.​സി മ​ധു​രം വി​ത​ര​ണം ചെ​യ്തു


രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി സൂറത്ത് കോടതി നടത്തിയ വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയെ ബഹ്‌റൈൻ ഒ.ഐ.സി.സി സ്വാഗതം ചെയ്തു. ഒ.ഐ.സി.സി ഓഫിസിൽ മധുരം വിതരണം ചെയ്തു പ്രവർത്തകർ സന്തോഷം പങ്കിട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, വനിത വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, വിഷ്‌ണു വി, നസിം തൊടിയൂർ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് എന്നിവർ സംസാരിച്ചു. ഫിറോസ് അറഫ, കെ.സി. ഷമീം, ഗിരീഷ് കാളിയത്ത്, രഞ്ജിത് പൊന്നാനി, ജെനു കല്ലുംപുറം, അലക്സ്‌ മഠത്തിൽ, ജോയ് ചുനക്കര, ബൈജു ചെന്നിത്തല, രജിത് മൊട്ടപ്പാറ, ശ്രീജിത്ത്‌ പനായി, ജോജി ജോസഫ് കൊട്ടിയം, നിജിൽ രമേശ്‌, ഡാനിയേൽ മാത്യു തണ്ണിത്തോട് എന്നിവർ നേതൃത്വം നൽകി.

article-image

FDFSDFSDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed