ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2023−2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു
ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2023−2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ഫാദർ ഡേവിഡ് വർഗീസ് ടൈറ്റസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി മെറിൻ ഷാജി പ്രാരംഭ പ്രാർത്ഥന നടത്തി. സഖ്യം സെക്രട്ടറി ജോബി എം. ജോൺസൺ സ്വാഗതം പറഞ്ഞ യോഗം അബുദാബി മാർത്തോമ്മാ ഇടവക സഹവികാരി റവ. അജിത് ഈപ്പൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇടവക സഹവികാരിയും സഖ്യം വൈസ് പ്രസിഡന്റും ആയ റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക സെക്രട്ടറി ഷെറി മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു. സഖ്യം അംഗങ്ങളായ കെവിൻ ജേക്കബ് വർഗീസ്, ഷാര സ്വിതിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സഖ്യം വൈസ് പ്രസിഡന്റ് സിജി ഫിലിപ്പ് 2023−2024 വർഷത്തെ വാർഷിക പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. സഖ്യം ജോയിന്റ് സെക്രട്ടറി ഹന്ന റേച്ചൽ ഏബ്രഹാം നന്ദി രേഖപ്പെടുത്തി. സഖ്യം ട്രഷറർ നിതീഷ് സക്കറിയ ഏബ്രഹാം സമാപന പ്രാർത്ഥന നിർവഹിച്ചു.
dfds

